Search This Blog

Friday, November 29, 2013

സുസുകിയുടെ പുതിയ അവതാരം - എ: വിൻറ് (A : Wind )

മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന നമ്മുടെ മാരുതി കുറേ കാലങ്ങളായി നിലവിലുള്ള കാറുകളിൽ മിനുക്കുപണികൾ നടത്തി നടത്തി ഇന്ത്യയിലെ ജനങ്ങളെ കൈയിലെടുത്തു വരികയായിരുന്നു. ഇപ്പോഴിതാ സാക്ഷാൽ സുസുക്കി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഒരു പുതിയ കാർ - എ: വിന്റ്.  (A:WIND)


 ഒരു ചെറിയ കാറ്റായ് വന്നു കൊടുംകാറ്റ് ആയി മാറുന്ന രീതിയാണ് സുസുക്കിയുടെ എല്ലാ വാഹനങ്ങൾക്കും പറയാൻ ഉള്ളത്. അതാണ്‌ സുസുക്കിയുടെ വിജയ മന്ത്രവും. ഇപ്പോഴിതാ കാറ്റ് എന്ന പേരിൽത്തന്നെ ഒരു കാർ..

എ വിന്റ് സുസുക്കിയുടെ മറ്റെല്ലാ മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് . തികച്ചും ഒരു പുതിയ ഡിസൈൻ. ഡിസൈൻ കണ്ടുകഴിഞ്ഞാൽ കാര്യം മനസ്സിലാവും.. ഇവൻ കൊടുംകാറ്റ് ആവാൻ പോവുന്നത് ഇപ്പോൾ നിലവിലുള്ള kia യുടെ picanto യ്ക്കും ഷെവർലറ്റിൻറെ സ്പാർക്കിനും മുന്നിലാണെന്ന് മാത്രം.

താരതമ്യേന ചെറിയ രൂപമാണ് ഈ കാറിന്. അതായതു നീളം 3.6 മീറ്ററും ഉയരം 1.54 മീറ്ററും 2425 മില്ലീമീറ്റർ വീൽ അകലവും. നമ്മുടെ സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തിയാൽ വെറും 200 മില്ലീമീറ്റർ കുറവ് മാത്രമേ എ വിന്റിനു ഉള്ളൂ.







എങ്കിലും 16 ഇഞ്ച്‌ വീലും 1000 സി സി എന്ജിനുമാണ് ഈ കാറിനു സുസുകി നല്കിയിരിക്കുന്നത്. പക്ഷെ എ വിന്റിന്റെ പ്രകടനം എങ്ങനെയാണെന്ന് മാത്രം സുസുകി പറഞ്ഞിട്ടില്ല..!

2014 ൽ ഈ കുഞ്ഞൻ പുറത്തിറങ്ങും. ഇപ്പോൾ ഈ കാർ തായ് ലൻഡിന് വേണ്ടിയാണ് നിർമിക്കുന്നത്. അതുകൊണ്ട് ഈ കാർ 2014 മുതൽ തായ് ലണ്ടിലെ ലഭിക്കൂ. പക്ഷെ തായ് ലാന്റിൽ നിന്നും കയറ്റി അയക്കുന്ന കാര്യവും പരിഗണയിൽ ഉണ്ട് എന്നും സുസുകി പറയാതെ പറഞ്ഞു.







No comments:

Post a Comment