Search This Blog

Friday, November 8, 2013

യാത്രകളിൽ കുട്ടികൾ മൊബൈൽ ഫോണിനെക്കാളും അപകടകാരി



മൊബൈലിൽ സംസാരിച്ചു വണ്ടി ഓടിക്കുന്നതിനെക്കളും അപകടകരം കുട്ടികളെ പുറകിലത്തെ സീറ്റിൽ ഇരുത്തി വാഹനം ഓടിക്കുന്നത്...

ഓസ്ട്രേലിയയിലെ മെൽബനിലുള്ള മൊനാഷ്‌ യുനിവെർസിറ്റിയിലെ  ഒരു കൂട്ടം ശാസ്ത്രജ്ഞർ ആണ് ഈ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്. ഡെയിലി മെയിൽ ആണ് ഈ വാർത്ത‍ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇതിനായി അവർ കുട്ടികളുള്ള 12 കുടുംബങ്ങളെ തിരഞ്ഞെടുത്തു. എല്ലാ വാഹങ്ങളിലും നിരീക്ഷണ ക്യാമറകളും ഘടിപ്പിച്ചു. മൂന്നാഴ്ച നീണ്ടു നിന്ന ഈ പരീക്ഷണങ്ങളിൽ വിവിധ യാത്രകളും ഉൾപ്പെടുത്തിയിരുന്നു. ഈ 12 കുടുംബങ്ങളും ആകെ 92 യാത്രകളാണ് നടത്തിയത്. ഈ യാത്രകളിൽ 90% യാത്രകളും കുട്ടികൾ മൂലമുണ്ടായ അശ്രദ്ധ മൂലം അപകടത്തിൽ പെടുകയും ചെയ്തു.



ഈ പഠനത്തിൽ 20% ഡ്രൈവർമാരും പുറകോട്ടു തിരിഞ്ഞു നോക്കുകയും രീർ വ്യൂ മിറൊർ ലൂടെ തങ്ങളുടെ കുട്ടികൾ പുറകിലത്തെ സീറ്റിൽ എന്ത് ചെയ്യുന്നു  എന്ന് ശ്രദ്ധിക്കുകയും ചെയ്തു. അതേസമയം മൊബൈൽ ഫോണിൽ സംസാരിച്ചു വണ്ടി ഓടിക്കുമ്പോൾ വരുന്ന അശ്രദ്ധ ഇതിനെക്കാളും 12 മടങ്ങ്‌ കുറവായിരുന്നു.



അതേസമയം മറ്റൊരാൾ ഡ്രൈവറുടെ കൂടെ മുന് സീറ്റിൽ കുട്ടിയേയും കൊണ്ടിരുന്നപ്പോഴും ഡ്രൈവറുടെ ശ്രദ്ധ മാറി എന്ന് മാത്രവുമല്ല, പലപ്പോഴും റോഡിലുള്ള ശ്രദ്ധ മാറി കുട്ടിയുടെ കളികളിൽ പങ്കു ചേരാനും ശ്രമിച്ചു.

വിധഗ്തർ പറയുന്നത് നിങ്ങൾ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധ റോഡിൽ മാത്രമായിരിക്കണം. നിങ്ങളുടെ കുഞ്ഞിനെ ശ്രദ്ധിക്കേണ്ടുന്ന ഒരു അടിയന്തിര ഘട്ടം വരികയാണെങ്കിൽ വാഹനം നിറുത്തിയതിന്  ശേഷം കുട്ടിക്ക് വേണ്ടുന്ന പരിചരണം നല്കുക. അതിനു ശേഷം മാത്രം യാത്ര തുടരുക

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ

No comments:

Post a Comment