Search This Blog

Wednesday, November 6, 2013

വണ്ണം കുറയ്ക്കാൻ ഇഞ്ചി..




വളരെക്കാലം മുതല്ക്കേ ഇഞ്ചി നമ്മുടെ നിത്യ ജീവിതത്തിൻറെ ഭാഗമാണ്. ഭക്ഷണത്തിന്റെ സ്വാദ് നിശ്ചയിക്കുന്നതിൽ ഇഞ്ചിയ്ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. മാത്രവുമല്ല നമ്മുടെ ഭിഷഗ്വരന്മാർ ഇഞ്ചി ഉപയോഗിച്ച്  പല മരുന്നുകളും നിര്മിക്കാറും ഉണ്ട്. ഇഞ്ചി മികച്ച ഒരു ഒറ്റമൂലി കൂടി ആണല്ലോ.

ഇഞ്ചി എന്നത് വിറ്റമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയെക്കൂടാതെ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങളുടെ ഒരു കലവറ തന്നെയാണ്.

ശരീര വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു ഔഷധമാണ് ഇഞ്ചി. ഇഞ്ചി ശരീരത്തിലെ രക്ത ചംക്രമണം കൂട്ടി ശരീര പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുന്നു. ഇതുമൂലം ശരീര വണ്ണം കുറയാൻ കാരണം ആവുന്നു.  

നിങ്ങൾക്ക് ശരീര വണ്ണം കുറയ്ക്കണം എന്ന ആഗ്രഹമുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ..


ആദ്യമായി ഒരു ചെറിയ കഷണം ഇഞ്ചി എടുത്തു നന്നായി തൊലി കളഞ്ഞു വൃത്തിയാക്കി അറിയുക. ഇങ്ങനെ വൃത്തിയാക്കിയ ഇഞ്ചി രണ്ടു ലിറ്റർ വെള്ളത്തിൽ ഇട്ടു നല്ലവണ്ണം തിളപ്പിക്കുക. ഇങ്ങനെ തിളപ്പിച്ച വെള്ളം ഒരു കപ്പിലേയ്ക്ക് പകർന്നു ഒരു ടീ സ്പൂണ്‍ തേനും കൂട്ടി സേവിക്കുക. വേണമെങ്കിൽ ഒരു പകുതി നാരങ്ങയുടെ പകുതി നീരും ഇതിൽ ചേര്ക്കാം...

ദിവസവും കുടിക്കുന്ന ചായ ഒഴിവാക്കി ഇതൊരു ശീലമാക്കുക.

തീര്ച്ചയായും നിങ്ങളുടെ ശരീര വണ്ണം കുറയും. 

No comments:

Post a Comment