Search This Blog

Tuesday, November 5, 2013

സ്വപ്നം പോലെ ഒരു സുഖ പ്രസവം..



ഉറക്കത്തിലൂടെ ഒരു സുഖ പ്രസവം.. ഒരു സ്വപ്നം പോലെ.. എന്താ സിനിമാക്കഥ ആണോ എന്നാണോ ചിന്തിക്കുന്നത്? അല്ല..! റഷ്യയിലാണ് സംഭവം നടന്നത്.

സാറാ പിയേർസണ്‍ ബാൻസ്ലെ എന്ന 25 കാരിക്കാണ് ഉറക്കത്തിൽ പ്രവിക്കുവാനുള്ള അവസരം സിദ്ധിച്ചത്‌. സാറയും അവരുടെ ബോയ്‌ ഫ്രാണ്ടുമായ ഗ്രഹാമും തൊട്ടു തലേ ദിവസം ആണ് ആശുപത്രിയിൽ ഒരു ചെക്ക്‌ അപ്പ്‌ നു പോയത്. പരിശോധനയിൽ പ്രസവ സമയം ആയിട്ടില്ല എന്നു പറഞ്ഞു തിരിച്ചയക്കുകയും ചെയ്തു.

വന്ന ക്ഷീണത്തിൽ സാറ ഉറങ്ങാൻ കിടന്നു.. ഉറക്കത്തിൽ പെട്ടെന്നെന്തോ അസ്വാഭികത തോന്നിയ അവർ ഉടനെ തന്നെ ഗ്രഹാമിനെ വിളിച്ചു..

22 കാരനായ ഗ്രഹാം കണ്ടത് തല പുറത്തോട്ടുള്ള അവസ്ഥയിൽ ഉള്ള കുഞ്ഞിനെ ആണ്. ഗ്രഹാം ഉടനെ അംബുലൻസിനു വിളിച്ചപ്പോൾ ഡോക്ടര്സ്, വരുന്നത് വരെ ചെയ്യേണ്ടുന്ന കാര്യങ്ങൾ കൂടി ഫോണിലൂടെ പറഞ്ഞു കൊടുത്തു.

ഗ്രഹമിന്റെ ഭാഷയിൽ പറഞ്ഞാൽ ""I was a little scared, but Sarah kept a stiff upper lip. The baby came out, I took it, "

ഡോക്ടര്സ് വന്നപ്പോൾ കുട്ടിയുമായി കിടക്കുന്ന സാറയെ ആണ് കണ്ടത്. എല്ലാം 30 മിനിട്ടിനുള്ളിൽ കഴിഞ്ഞു. ഒരു സ്വപ്നം പോലെ.. 

No comments:

Post a Comment