Search This Blog

Sunday, November 10, 2013

സൌദിയിൽ കലാപം.. 2 മരണം



സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ, നിതാഖതിനു എതിരായുള്ള കലാപത്തിൽ ഒരു പോലീസുകാരനും ഒരു എത്യോപ്യൻ പൗരനും കൊല്ലപ്പെട്ടു. പോലീസിന്റെ പരിശോധനയിൽ ബുധനാഴ്ച  പിടിക്കപ്പെട്ട എത്യോപ്യൻ പൗരൻ രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടത്.

ഇതിനെതുടര്ന്നു കലാപം പടർന്നു പിടിക്കുകയായിരുന്നു. കലാപകാരികൾ റോഡുകൾ ഉപരോധിക്കുകയും കടകൾ കൊള്ളയടിക്കുകയും തുടർന്ന്  കടകൾക്ക് തീ വെയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടത്. ഇതിനെതുടര്ന്നു 68 പേര്ക്ക് പരിക്കേല്ക്കുകയും 568 ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരെയും അടുത്ത ദിവസം തന്നെ നാടുകടത്തുമെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു...

കടപ്പാട്:
http://hosted.ap.org/dynamic/stories/M/ML_SAUDI?SITE=AP&SECTION=HOME&TEMPLATE=DEFAULT&CTIME=2013-11-10-02-08-18

No comments:

Post a Comment