Search This Blog

Saturday, April 4, 2015

സ്വിഫ്റ്റ് 4WD

ഒരു കാർ എന്നാൽ ഏതൊരു കൊച്ചു കുട്ടിയുടെ മനസ്സിലും ആദ്യം വരുന്ന പേര് മാരുതി എന്നായിരിയ്ക്കും എന്നതിന് സംശയം വേണ്ട.

മാരുതിയ്ക്ക് എന്നും അഭിമാനത്തോടെ പറയാവുന്ന ഒരു മോഡൽ ആണ് സ്വിഫ്റ്റ് എന്ന കുഞ്ഞൻ കാർ. കാർ ഡിസൈനിൽ ഒരു സമ്പൂർണ്ണ പോളിച്ചെഴുത്താണ് ഈ ഒരൊറ്റ മോഡൽ കൊണ്ട് മാരുതി ഇന്ത്യയിൽ തുടങ്ങിവെച്ചത്. അതിനുശേഷം വന്ന മറ്റു കമ്പനികളുടെ വാഹനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും സ്വിഫ്റ്റിനെ അനുകരിയ്ക്കുന്നവയും ആയിരുന്നു.

മാരുതി ഈയിടെയ്ക്കാണ് ഒരു ഹൈബ്രിഡ് മോടെലിന്റെ രൂപം പുറത്തുവിട്ട്‌ ജനങ്ങളെ കൊതിപ്പിച്ചത്. പക്ഷെ, അത് ഉടനെയെങ്ങും ഇല്ലാ എന്നും പറഞ്ഞു നിരാശപ്പെടുത്തുകയും ചെയ്തു.



അധികമാർക്കും അറിയാത്ത ഒരു കാര്യം, കഴിഞ്ഞ മൂന്നു നാല് മാസമായി സുസുകി, സ്വിഫ്റ്റിന്റെ ഒരു പുതിയ വേർഷന്റെ പരീക്ഷണ ഓട്ടത്തിലാണ്. പറഞ്ഞാൽ വിശ്വസിയ്ക്കില്ല. എങ്കിലും പറയാം. സ്വിഫ്റ്റ് ഫോർ വീൽ ഡ്രൈവ് വേർഷൻ (4x4) ഇറക്കുന്നു എന്നതാണ് ആ വാർത്ത.




 ഒരു ഗോളാന്തര മോഡലായ സ്വിഫ്റ്റിനു പലപ്പോഴും അടി തെറ്റുന്നത്  മഞ്ഞു പെയ്യുന്ന കാലത്താണ്. അതായത് മഞ്ഞു പെയ്യുന്ന നാടുകളിൽ സാധാരണയുള്ള മുൻ വീൽ ഡ്രൈവ് മാത്രം കൊണ്ട് പിടിച്ചു നിൽക്കാൻ പെടാപ്പാടു പെടുകയാണ് സ്വിഫ്റ്റിപ്പൊൾ.

വാഹന വാർത്തകൾ വായിയ്ക്കുന്ന കൂട്ടത്തിലാണ് ഇവൻ കണ്ണിലുടക്കിയത്.

പുതിയ 4WD സ്വിഫ്റ്റ് വളരെ പക്വതയായ ഒരു രൂപത്തിലാണ് വന്നിരിയ്ക്കുന്നത്‌.


വലിയ ചക്രങ്ങൾ, പുതിയ ഹാൻഡ്‌ റെസ്റ്റ്, പുതിയ സ്റ്റീരിങ്ങ് വീൽ കുറച്ചുകൂടെ നല്ല ഫീൽ തരുന്നുണ്ട്. ആകെക്കൂടെ ഒരു പടി മുകളിലാണ് പുതിയ സ്വിഫ്റ്റിന്റെ സ്ഥാനം. ഒറ്റ നോട്ടത്തിൽ പുറകുവശം കുട്ടികൾക്കോ അല്ലെങ്കിൽ അധികം വലിപ്പമില്ലാത്ത രണ്ടുപെർക്കോ മാത്രമേ ഉപയോഗിയ്ക്കാൻ സാധിയ്ക്കൂ.


കുറഞ്ഞ വിലയിൽ ഒരു ചെറിയ ആഡംബരം - എഞ്ചിൻ ഞെക്കി സ്റ്റാർട്ട്‌ ആക്കാനും നിറുത്താനുമുള്ള സംവിധാനം.


മുൻവശത്തെ വാതിലിന്റെ വശങ്ങളിലെ പോക്കറ്റുകളിൽ ഗ്ലൌസ് വെയ്ക്കാനുള്ള സൗകര്യം കൂടി കൂട്ടിയിണക്കി ആ ഒരു പരാതി പരിഹരിച്ചിട്ടുണ്ട് സുസുകി ഇവിടെ.


 ക്രമീകരിയ്ക്കാൻ സാധിയ്ക്കാത്ത, ഒരേ ഒരു ഓപ്ഷൻ മാത്രമുള്ള ഇരിപ്പിടം ചൂടാക്കാനുള്ള വിദ്യയിൽ സീറ്റുകൾ കുറച്ചധികം ചൂടാവുന്നു എന്നത് ഒരു പോരായ്മയാണ്.

[More updates Soon.]