Search This Blog

Saturday, November 9, 2013

ഇടിച്ചു തൂഫാനായ ഫെരാരിയ്ക്ക് റെക്കോർഡ്‌ വില..!

ഇടിച്ചു തകർന്ന നിങ്ങളുടെ വണ്ടി ആക്ക്രി പരുവം ആയപ്പോൾ, പിന്നീട് എപ്പോഴെങ്കിലും ആ വണ്ടിക്കു ഒരു മോഹ വില കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ??

ഇല്ല!!  എന്നല്ലാതെ മറിച്ചു ചിന്തിക്കാൻ ആർക്കും കഴിയില്ല. അതാണ്‌ നേര്.. പോയത് പോയി.. തടി എങ്കിലും തിരിച്ചു കിട്ടിയല്ലോ എന്നായിരിക്കും അപ്പോഴത്തെ നമ്മുടെ ചിന്ത..! അല്ലെ?



എന്നാൽ ഫ്രാൻസിലുള്ള ബെർട്രാര്ട് ലവിയെർ എന്ന കലാകാരൻറെ ഫെരാരി ഡിനോ 308 ജി ടി 4 അപകടത്തിൽപ്പെട്ടു തവിടുപൊടി ആയപ്പോൾ അധികാരികൾ അത് സ്ക്രാപ്പ് ആക്കാനാണ് നിർദേശിച്ചത്.




പക്ഷെ ലവിയർ മറിച്ചു ചിന്തിച്ചു.. ഇതിപ്പോൾ പ്രദർശനത്തിനു വെച്ചാൽ നല്ല വില കിട്ടാൻ സാധ്യത ഉണ്ട്... അദ്ദേഹം ആ വണ്ടിയിൽ ഒരു മാറ്റവും വരുത്തിയില്ല. അദ്ദേഹം ഇത് പരീസിലുള്ള international exhibition of contemporary art  എന്ന സ്ഥലത്ത് ലേലത്തിനു വെച്ചു. കൂട്ടത്തിൽ  ഇങ്ങനെ ഒരു ബോർഡും- "Bertone design and engineering talent from Maranello, faced with the harsh laws of physics."






പക്ഷെ തമാശ ഇതൊന്നുമല്ല.. നമ്മുടെ ലവിയറിനു ഒരു ആവശ്യക്കാരനെ കിട്ടി. ടർക്കിയിൽ നിന്നുമുള്ള പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു വാഹന പ്രേമി. അദ്ദേഹം ഈ തകർന്ന ഫെരാരി 250,000 (രണ്ടര ലക്ഷം) യുറോ കൊടുത്ത് സ്വന്തമാക്കി.

അമ്പരപ്പിക്കുന്ന വസ്തുത ഇതൊന്നുമല്ല...  വെറും 40,000 യുറോ മാത്രമേ വേണ്ടൂ നല്ല കണ്ടിഷനിൽ ഉള്ള ഇതേ മോഡൽ കാർ വേറൊരെണ്ണം വാങ്ങിക്കുവാൻ.

No comments:

Post a Comment