Search This Blog

Saturday, November 9, 2013

സൂക്ഷിക്കുക... നിങ്ങൾ നിരീക്ഷണത്തിലാണ്...!!

നിങ്ങളുടെ ടെലിഫോണ്‍ ആരെങ്കിലും ചോർത്തുന്നുണ്ടോ..?



ഇപ്പോൾ നമ്മുടെ രാജ്യത്തെ... അല്ല, ലോകത്തിലെ ഒരു പ്രധാന വാദവും വാദപ്രതിവാദവും ടെലിഫോണ്‍ ചോർത്തല്കളാണല്ലോ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് എങ്ങനെ മനസിലാക്കാം നമ്മളും ചോർത്തൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് എന്ന്?

നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങൾ ഒരു ഗവണ്മെന്റ് എജെൻസിയ്ക്ക് മാത്രമല്ല ചോർത്താൻ പറ്റുന്നത്. നിങ്ങളെ സംശയമുള്ള നിങ്ങളുടെ ഭാര്യ, നിങ്ങളുടെ ബിസിനസ്‌ പങ്കാളി, നിങ്ങളുടെ വിദ്വേഷി എന്ന് മാത്രവുമല്ല മക്കളുടെ ജീവിത സുരക്ഷയിൽ ആശങ്കയുള്ള മാതാപിതാക്കൾ അങ്ങനെ ഫോണ്‍ സംഭാഷണങ്ങൾ ചോർത്തുന്നവരുടെ നിര വളരെ വലുതാണ്‌.

ഇപ്പോൾ വിവരങ്ങൾ ചോർത്താനുള്ള ഒരുപാട് രഹസ്യ സോഫ്റ്റ്‌വെയർകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള സോഫ്റ്റ്‌വെയർകൾക്ക് ഫോണ്‍ സംഭാഷണം ചോർത്താനും അത് മുൻപ് സെറ്റ് ചെയ്തു വെച്ചിട്ടുള്ള നമ്പരിലേയ്ക്ക് എസ് എം എസ് അയക്കാനും സാധിക്കും. ഫോണിളുള്ള ടെലിഫോണ്‍ നമ്പരുകൾ, ഫോണ്‍ ഉപയോഗിക്കുന്ന ആളിൻറെ തത്സമയ സ്ഥലം എന്നിവയെക്കൂടാതെ  മറ്റൊരാൾക്ക് നിങ്ങൾ സംസാരിക്കുന്ന അതെ സമയത്ത് തന്നെ അത് കേൾക്കാനും സാധിക്കും..!

ഈ ദുഷ്ട പ്രോഗ്രാമ്മുകൾ ഒരിക്കലും നിങ്ങൾക്ക് കണ്ടുപിടിക്കാനും സാധ്യമല്ല. സാധാരണയായി ഒരു ചെറിയ മൈക്രോ ചിപ്പിലാണ് ഇങ്ങനെയുള്ള പ്രോഗ്രാമ്മുകൾ ഉപയോഗിക്കാറുള്ളത്. ഈ മൈക്രോ ചിപ്പുകൾ സാധാരണയായി ബാറ്ററികളുടെ ഉള്ളിലാണ് ഘടിപ്പിക്കാറുള്ളത്. അതിനാൽ ഇത് ഒരിക്കലും കണ്ടുപിടിക്കപ്പെടാതെ പോവുന്നു.  ഇതല്ലാതെ, സയ്ബർ ചാരന്മാർ ഈ ദുഷ്ട പ്രോഗ്രാമ്മുകൾ നമ്മൾ ഡൌണ്‍ലോഡ് ചെയ്യുന്ന അപ്പ്ളികെഷനുകൾ വഴിയും വിവരങ്ങൾ ചോർത്തുന്നു.

നിങ്ങളുടെ ഫോണിൽ ഇത്തരത്തിലുള്ള ദുഷ്ട പ്രോഗ്രാം ഉണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം?

1. നിങ്ങളുടെ മൊബൈൽ നിർമ്മാതാവ് പറഞ്ഞിട്ടുള്ളതിനെക്കാളും വേഗത്തിൽ ബാറ്ററിയുടെ ആയുസ്സ് കുറയുന്നുണ്ടോ? ബാറ്ററി ആവശ്യത്തിലധികം ചൂടാവുന്നുണ്ടോ? ഒന്നോ അതിൽ കൂടുതലോ വർഷം പഴക്കമുള്ള ഫോണ്‍ ആണെങ്കിൽ ഒരുപക്ഷെ അത് സാധാരണ പ്രശ്നം ആവാനും സാധ്യത ഉണ്ട്. എന്തായാലും ഒന്ന് ചെക്ക്‌ ചെയ്തു നോക്കുന്നത് നന്നായിരിക്കും.

2. ഫോണിൻറെ പ്രവർത്തനത്തിലെ അസാധാരണത്വം. നിങ്ങുടെ ഫോണ്‍ ഓഫ്‌ ആവാൻ വളരെ സമയം എടുക്കുകയും വളരെ പെട്ടെന്ന് തന്നെ ഓണ്‍ ആവുകയും ഓണ്‍ ആവുന്ന സമയം ആദ്യം സ്ക്രീനിൻറെ ലൈറ്റ് ഓണ്‍ ആവുകയും പിന്നീടു പതുക്കെ ഫോണ്‍ ബൂട്ട് ആവുകയും ചെയ്യുക. എങ്കിൽ ഇതും ഒരു കാരണം ആണ്.

3. സംസാരത്തിനിടയിലുള്ള ശബ്ദകോലാഹലങ്ങൾ. നിങ്ങുടെ ഫോണ്‍ ചോർത്തപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ മറ്റൊരാളുമായി സംസാരിക്കുമ്പോൾ നിങ്ങൾക്ക് പല ശബ്ദ കോലാഹലങ്ങളും കേൾക്കാൻ സാധിക്കും. ചിലപ്പോൾ മറ്റുള്ളവരുടെ സംസാരം പോലും.

4. നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളിൽ, നിങ്ങളുടെ ടി വി യുടെയോ, മ്യൂസിക്‌ സിസ്റെത്തിന്റെയോ സ്പീക്കറിൽ തടസ്സം (ഒരുതരം കറ കറ ശബ്ദം. ഫോണ്‍ കോളോ, എസ് എം എസ് ഓ വരുമ്പോൾ അനുഭവപ്പെടുന്ന ശബ്ദം) നേരിടുന്നുണ്ടെങ്കിൽ മനസ്സിലാക്കിക്കോ, ദുഷ്ട പ്രോഗ്രാം ( spy software ) നിങ്ങളറിയാതെ മറ്റൊരു ഫോണുമായി നിങ്ങളുടെ വിവരങ്ങൾ അയക്കുന്നുണ്ട്.

5. ബന്ധങ്ങളിലെ താമസം. നിങ്ങൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടോ, നിങ്ങൾ ഡയൽ ചെയ്ത വ്യക്തിയുടെ ഫോണ്‍ കണക്ട് ആയാലും, കുറേ നേരത്തേയ്ക്ക് ലൈനിൽ ഒരു നീണ്ട നിശബ്ദദ....! നമ്മൾ ചിന്തിക്കും കണക്ട് ആവാനുള്ള താമസം ആണ് എന്ന്..! ഇതും ശക്തമായ ഒരു കാരണം ആണ് നിങ്ങളുടെ ഫോണ്‍ ചോര്ത്തപ്പെടുന്നുണ്ട് എന്നതിന്. ഈ താമസം വരുന്നത്, ദുഷ്ട പ്രോഗ്രാമ്മിനു നിങ്ങളുടെ ഫോണ്‍ ബന്ധത്തിൽ ഇടപെടാനുള്ള സമയം ആണ് ഈ നീണ്ട നിശബ്ദദയുടെ കാരണം.  



ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ ഫോണ്‍ ഒരു നല്ല മൊബൈൽ വിധഗ്ദ്ധനെക്കൊണ്ട് പരിശോധിപ്പിക്കുക.

No comments:

Post a Comment