Search This Blog

Tuesday, November 12, 2013

ഫുകുഷിമയ്ക്ക് ശസ്ത്രക്രിയ..

ഫുകുഷിമയ്ക്ക് ഒരു ചെറിയ ശസ്ത്രക്രിയ

2011 ലെ സുനാമിയോടുകൂടെ കുപ്രശസ്തി നേടിയ ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തിലെ എൻജിനീയർമാർ ഒരു കടുംകൈയ്ക്ക് മുതിരുന്നു. ഫുകുഷിമ-1 എന്ന ആണവ നിലയത്തിലെ എല്ലാ ഇന്ധന ദണ്ട്കളും പിൻവലിക്കാൻ പോവുന്നു. അതായതു എല്ലാ ദണ്ട്കളും പുറത്തെടുത്തു ആണവ വികിരണം എന്നന്നേയ്ക്കുമായി ഒഴിവാക്കാനാണ് ഇവർ പദ്ധതി ഇടുന്നത്.   ഇത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടുന്ന ജോലിയും അതിലുപരി വളരെ അപകടകരവും ആയതുകൊണ്ട് വളരെ സാവധാനമേ ഈ പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കൂ.

ഇന്ധന ദണ്ടുകൾ ഫുകുഷിമയിലെ നാലാമത്തെ നിലയത്തിലാണ് ഉള്ളത്. ഇവിടെയാണ്‌ ഏറ്റവും കൂടുതൽ ആണവ വികിരണം ഉണ്ടായതും. ഒരു ആണവ ദണ്ട് എന്നത് 4 മീറ്റർ നീളമുള്ള ട്യൂബുകളിൽ ചെറിയ ചെറിയ യുറേനിയം ഇന്ധന ഗുളികകൾ നിറച്ചതാണ്. സുനാമി കാരണം ഈ ട്യൂബുകളിൽ വന്നിട്ടുള്ള പൊട്ടലുകളാണ് ആണവ വികിരണത്തിന് കാരണം എന്നാണ് ജപ്പാനിലെ ഫുകുഷിമയിലുള്ള ജീവനക്കാരുടെ നിഗമനം.


ഇന്ധന ദണ്ടുകൾ സൂക്ഷിച്ചിരിക്കുന്ന ടാങ്ക് 


 ശാസ്തജ്ഞർ ഇന്ധന ദണ്ടുകൾ നിർവീര്യമാക്കാനുള്ള തുടക്കത്തിൽ













No comments:

Post a Comment