Search This Blog

Sunday, November 10, 2013

നീലമിഴിയുള്ളവർ...

നീലനിറത്തിനു ഒരു പ്രത്യേക വശ്യത തന്നെയുണ്ട്‌. ലോകത്തിന്റെ 70% ഉം നീല നിറത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണല്ലോ. ശൂന്യാകാശത്തിൽ നിന്ന് നോക്കിയാൽ കാണുന്നതും അതെ നീലം തന്നെ.. അപ്പോൾ ഈ നീല നിറം കണ്ണുകൾക്ക്‌ കിട്ടിയാലോ...



ഒരു വ്യക്തിയുടെ കഴിവും സാമർത്ഥ്യവും ആ വ്യക്തിയുടെ കണ്ണിലെ കൃഷ്ണമണിയുടെ നിറം നോക്കി മനസിലാക്കാമെന്ന് പുതിയ കണ്ടുപിടുത്തം..! അമേരിക്കയിലെ ലൂയിസ് വില്ലയിലെ ശാസ്ത്രജ്ഞർ ആണ് ഈ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

പഠനത്തിനായി തിരഞ്ഞെടുത്ത ആയിരക്കണക്കിന് നീലകണ്ണുള്ളവർ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നന്നായി കാര്യങ്ങൾ നോക്കിക്കാണ്‌ന്നവരും ജീവിതത്തിൽ പദ്ധതികൾ വളരെ നന്നായി പ്രാവർത്തികമാക്കി വളരെ നല്ല നേട്ടം കൈവരിച്ചു എന്നും മനസ്സിലായി.

നീല കണ്ണുകൾ ഉള്ളവർ  മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിലും മുൻപന്തിയിലാണ്

ഈ പഠനത്തിൻറെ അണിയറയിൽ പ്രവർത്തിച്ച ജോന്ന രൊവ് പറഞ്ഞത് -  "We can not explain this phenomenon, but I do believe in its authenticity," എന്നാണ്.

ജനിതക പരമായി വരുന്ന മാറ്റങ്ങൾ ആണ് ഈ നീല മിഴികൾക്ക് കാരണം. നീല മിഴികളുള്ളവർ നമ്മുടെ പൂർവികരിൽ ധാരാളം ഉണ്ടായിരുന്നു. ഇങ്ങനെയുള്ള നീലക്കണ്ണന്മാർ കൂടുതൽ ഉണ്ടായിരുന്നത്
6-10 ആയിരം വർഷങ്ങൾക്കു മുൻപായിരുന്നു.

"അവൻറെ കണ്ണു കണ്ടാലറിയാം കള്ളനാണെന്ന്"-  പണ്ട് ഇതൊന്നും പഠിക്കാതെ കണ്ണ് നോക്കി ഒരാളുടെ മനസ്സിലിരിപ്പ് വരെ പറയാൻ കഴിഞ്ഞ നമ്മുടെ മുത്തച്ചനും മുത്തശ്ശിയും ഒരു സംഭവം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ..?



images: google

No comments:

Post a Comment