Search This Blog

Monday, November 11, 2013

ഭർത്താവ് വാക്കു പാലിച്ചു, ഭാര്യയ്ക്ക് കിട്ടി സമ്മാനം - ഹെലികോപ്റ്റർ

ഭർത്താവ് വാക്കു പാലിച്ചു, ഭാര്യയ്ക്ക് കിട്ടി സമ്മാനം - ഹെലികോപ്റ്റർ

ആഡംബര വൈവാഹിക പദ്ധതികൾ നടപ്പില വരുത്തുന്ന ഒരു സ്ഥാപനത്തിലെ യുവാവാണ് സ്ത്രീകളുടെ ഇപ്പോഴത്തെ താരം. എന്താണെന്നല്ലേ അദ്ദേഹം ഭാര്യ ചോദിച്ചഹെലികോപ്റ്റർ ഒരെണ്ണം കഴിഞ്ഞ ആഴ്ചയാണ് വാങ്ങിച്ചു കൊടുത്തത്... മനസിലായില്ല അല്ലെ?

ഇനി ഫ്ലാഷ്ബാക്ക്...

സംഭവത്തിൻറെ തുടക്കം ഇങ്ങനെ.. ചൈനയിലെ  അൻഖിങ്ങ് എന്ന സ്ഥലത്തെ   സാൻ വീമിൻ എന്ന യുവാവ്‌ ചൈനയിലെ തന്നെ യുഎക്സിയിലെ വാങ്ങ് ജിൻക്സിഅ എന്ന യുവതിയെ 2002 ഇൽ വിവാഹം കഴിച്ചു. വിവാഹം എല്ലാം വളരെ ഗംഭീരം ആയിരുന്നെങ്കിലും തിരിച്ചു വാങ്ങിന്റെ വീട്ടിലേയ്ക്കുള്ള യാത്ര കുറച്ചു കടുപ്പം ആയിരുന്നു.. 5 മണിക്കൂർ അതും മോട്ടോർ സൈക്കിളിൽ. അപ്പോഴാണ് നവ വധു നാണത്തോടെ ആഗ്രഹം പറഞ്ഞത്.. "നമ്മുടെ ഈ യാത്ര ഹെലികോപ്റ്ററിൽ ആയിരുന്നെങ്കിൽ..." ഒട്ടും ആലോചിക്കാതെ തന്നെ നമ്മുടെ നായകൻ ആ ആഗ്രഹം ഏറ്റെടുത്തു എന്നിട്ട് വാക്കും കൊടുത്തു.

ഇപ്പോൾ പത്തു വർഷങ്ങൾക്കു ശേഷം സാൻ തന്റെ ബിസിനസ്‌ ലൂടെ സമ്പാദിച്ച വരുമാനം ഉപയോഗിച്ച്, ഏകദേശം 6,56,500 ഡോളർ വില വരുന്ന ഒരു പെടപ്പെൻ ഹെലികോപ്റെർ തന്നെ ഭാര്യയ്ക്ക് വാങ്ങി നല്കി..!!

സാൻ തൻറെ ഭാര്യയെ അവളുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയാണ്‌ ഈ ഹെലികോപ്റ്റെറിന്റെ കന്നി യാത്ര ഉത്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബർ 27 ന്..!!

ഈ ഹെലികോപ്റെർ ഉപയോഗിച്ച് തൻറെ ബിസിനസ്‌ ഉയർത്താനാണ് സാനിന്റെ പദ്ധതി. 

No comments:

Post a Comment