Search This Blog

Sunday, November 10, 2013

നോർവീജിയൻ പ്രധാനമന്ത്രി ടാക്സി ഡ്രൈവർ ആയപ്പോൾ...



നോർവീജിയന് പ്രധാനമന്ത്രി ജെൻസ് സ്റ്റൊൽട്ടെൻബെർഗ് ഒരു ദിവസത്തേയ്ക്ക് മുഴുവൻ സമയ ടാക്സി ഡ്രൈവർ ആയി ജോലിചെയ്തു. അവിശ്വസനീയം അല്ലെ? സംഭവം സത്യമാണ്..!

സാധാരണക്കാരായ നോർവിജിയക്കാരുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും നേരിട്ട് മനസ്സിലാക്കാൻ വേണ്ടിയാണ് ഇദ്ദേഹം ഈ ജോലി ചെയ്തത്. അതിനായി ഒരു ഡ്രൈവെരിന്റെ യുനിഫോർമും ഒരു സണ്‍ ഗ്ലാസും മാത്രമേ ഉപയോഗിച്ചുള്ളൂ.. കാറിൽ ഒരു ഒളി ക്യാമറയും പിടിപ്പിച്ചു. അതിൽ 3 മിനുട്ട് ഇടവിട്ട്‌ വീഡിയോ റെക്കോർഡ്‌ ചെയ്തുകൊണ്ടിരുന്നു.  

സംഭവം എന്തിനാണന്നല്ലേ...  അടുത്ത് തന്നെ നോർവേ യിൽ ഇലെക്ഷൻ നടക്കാനിരിക്കുകയാണ്. വോട്ടർമാരുമായി സംസാരിക്കാൻ ഇതിലും നല്ല വേറെ വഴി ഇല്ലെന്നു അദ്ദേഹത്തിന് തോന്നി.

ജനങ്ങളുടെ ആഗ്രഹങ്ങളും ഉത്കണ്ടകളും അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ള പരാതികളും എല്ലാം സംസാരിക്കുന്ന ഇടമാണ് ടാക്സി എന്ന് അദ്ദേഹത്തിന് നേരത്തെ മനസ്സിലായിരുന്നു.



"i wanted to hear a truthful opinion of himself and cabinet from ordinary voters .  "If there is a place where people talk about what people think - it's a taxi", - concluded the Prime Minister.

യാത്രയ്ക്ക് അവസാനം അദ്ദേഹം ആരിൽ നിന്നും പൈസ ഈടാക്കിയില്ല. ജനങ്ങൾ എല്ലാം അദ്ധേഹത്തിന്റെ ഭരണത്തിൽ നല്ല അഭിപ്രായം ആണ് പറഞ്ഞത് എന്നാൽ ഒരാളൊഴിച്ച്..!


ആ യാത്രക്കാരൻ അദേഹത്തോട് സംശയ ദ്രിഷ്ടിയോടെയാണ്  തുടക്കം മുതലേ പെരുമാറിയത്.  അവസാനം ഞാൻ മന്ത്രി ആണെന്ന് പറഞ്ഞപ്പോഴാണ് തന്റെ ഡ്രൈവർ ഒരു സാധാരണക്കാരനല്ല എന്ന് മനസിലായത്.

വാർത്ത‍ പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ്‌ 2013 -ൽ

http://www.bbc.co.uk/news/world-europe-23655675
video: http://www.aljazeera.com/video/europe/2013/08/201381118225111646.html

No comments:

Post a Comment