Search This Blog

Friday, November 29, 2013

സുസുകിയുടെ പുതിയ അവതാരം - എ: വിൻറ് (A : Wind )

മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന നമ്മുടെ മാരുതി കുറേ കാലങ്ങളായി നിലവിലുള്ള കാറുകളിൽ മിനുക്കുപണികൾ നടത്തി നടത്തി ഇന്ത്യയിലെ ജനങ്ങളെ കൈയിലെടുത്തു വരികയായിരുന്നു. ഇപ്പോഴിതാ സാക്ഷാൽ സുസുക്കി തന്നെ പ്രഖ്യാപിച്ചിരിക്കുന്നു ഒരു പുതിയ കാർ - എ: വിന്റ്.  (A:WIND)


 ഒരു ചെറിയ കാറ്റായ് വന്നു കൊടുംകാറ്റ് ആയി മാറുന്ന രീതിയാണ് സുസുക്കിയുടെ എല്ലാ വാഹനങ്ങൾക്കും പറയാൻ ഉള്ളത്. അതാണ്‌ സുസുക്കിയുടെ വിജയ മന്ത്രവും. ഇപ്പോഴിതാ കാറ്റ് എന്ന പേരിൽത്തന്നെ ഒരു കാർ..

എ വിന്റ് സുസുക്കിയുടെ മറ്റെല്ലാ മോഡലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് . തികച്ചും ഒരു പുതിയ ഡിസൈൻ. ഡിസൈൻ കണ്ടുകഴിഞ്ഞാൽ കാര്യം മനസ്സിലാവും.. ഇവൻ കൊടുംകാറ്റ് ആവാൻ പോവുന്നത് ഇപ്പോൾ നിലവിലുള്ള kia യുടെ picanto യ്ക്കും ഷെവർലറ്റിൻറെ സ്പാർക്കിനും മുന്നിലാണെന്ന് മാത്രം.

താരതമ്യേന ചെറിയ രൂപമാണ് ഈ കാറിന്. അതായതു നീളം 3.6 മീറ്ററും ഉയരം 1.54 മീറ്ററും 2425 മില്ലീമീറ്റർ വീൽ അകലവും. നമ്മുടെ സ്വിഫ്റ്റുമായി താരതമ്യപ്പെടുത്തിയാൽ വെറും 200 മില്ലീമീറ്റർ കുറവ് മാത്രമേ എ വിന്റിനു ഉള്ളൂ.







എങ്കിലും 16 ഇഞ്ച്‌ വീലും 1000 സി സി എന്ജിനുമാണ് ഈ കാറിനു സുസുകി നല്കിയിരിക്കുന്നത്. പക്ഷെ എ വിന്റിന്റെ പ്രകടനം എങ്ങനെയാണെന്ന് മാത്രം സുസുകി പറഞ്ഞിട്ടില്ല..!

2014 ൽ ഈ കുഞ്ഞൻ പുറത്തിറങ്ങും. ഇപ്പോൾ ഈ കാർ തായ് ലൻഡിന് വേണ്ടിയാണ് നിർമിക്കുന്നത്. അതുകൊണ്ട് ഈ കാർ 2014 മുതൽ തായ് ലണ്ടിലെ ലഭിക്കൂ. പക്ഷെ തായ് ലാന്റിൽ നിന്നും കയറ്റി അയക്കുന്ന കാര്യവും പരിഗണയിൽ ഉണ്ട് എന്നും സുസുകി പറയാതെ പറഞ്ഞു.







Sunday, November 24, 2013

ഈ ജോടികൾ ആരാണ്??

എന്തായിരിക്കും ഈ ഫോട്ടോസ് കൊണ്ട് ഉദ്ധേശിക്കുന്നത് എന്നല്ലേ? വാർത്ത ഏറ്റവും അവസാനത്തെ ഫോട്ടോയ്ക്ക് ശേഷം..!






ഇനി വാർത്തയിലേയ്ക്ക്.. ഇതിലുള്ള ആണും പെണ്ണും ആയി പോസ് ചെയ്തിരിക്കുന്നത് രണ്ടുപേരല്ല.. ഒരാൾ മാത്രം.

കനേഡിയൻ ഫോട്ടോഗ്രാഫറായ ജെ ജെ ലെവിൻ എന്നയാളുടെ ' Alone time ' എന്ന ഫോട്ടോ പ്രദർശനത്തിൽ നിന്നും.! 

Friday, November 22, 2013

ഭീമൻ ഹമൂർ വലയിലായി..

ഭീമൻ ഹമൂർ വലയിലായി.. ചൈനയിലെ ടോങ്കുആൻ എന്ന സ്ഥലത്തുനിന്നുമാണ് ഭീമൻ ഹമൂർ കിട്ടിയത്. ഇതിനു 2.65 മീറ്റർ നീളവും 340 പൌണ്ട്  ഭാരവും ഉണ്ട്. ഇവളുടെ നാക്കിന്റെ നീളം തന്നെ 30 ഇഞ്ച്‌ ആണ് ഉള്ളത്..



Thursday, November 21, 2013

മൃഗശാലയിലെ ഒരു അപ്രതീക്ഷിത കൊലപാതകം..

കൊലപാതകം തന്നെ വാർത്ത. പക്ഷെ മനുഷ്യർ അല്ലെന്നു മാത്രം.! പറഞ്ഞുവരുന്നത്, അമേരിക്കയിലെ ഒരു മൃഗശാലയിലെ ജോഹരി എന്ന പെണ്‍ സിംഹത്തെ  സഹ മുറിയന്മാരായ രണ്ടു ആണ്‍ സിംഹങ്ങൾ അപ്രതീക്ഷിതമായി കൊലപ്പെടുത്തിയത്.

സംഭവം ഇങ്ങനെ:  അമേരിക്കയിലെ ഡല്ലസിലെ റ്റെക്സാസിൽ ഉള്ള ഒരു മൃഗശാലയിലെ giants  savana  എന്ന പവലിയനിലാണ് ഈ ദാരുണ സംഭവം നടന്നത്. ഒരുപാട് സന്ദർശകർ നോക്കി നില്ക്കെ ആയിരുന്നു ഇത് നടന്നത്. ഒരു ആണ്‍ സിംഹം ജോഹരിയുടെ കഴുത്തിന്‌ കടിക്കുകയായിരുന്നു. ജോലിക്കാർ വരുമ്പോഴേയ്ക്കും ജോഹരി കൊല്ലപ്പെട്ടിരുന്നു.


"ഞങ്ങൾ വിചാരിച്ചത് അവർ കളിക്കുകയായിരിക്കും എന്നാണ്. പക്ഷെ കൊല്ലപ്പെട്ടു എന്നത് ഞങ്ങള്ക്ക് വിശ്വസിക്കാനെ പറ്റുന്നില്ല. കഴുത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നില്ല... പക്ഷെ 10-15 നിമിഷം നേരം കഴുത്തിൽ കടിച്ചു പിടിച്ചിരുന്നു" ഒരു സന്ദർശകൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഈ സംഭവത്തിന്‌ ശേഷം മറ്റെല്ലാ സിംഹങ്ങളെയും വെവ്വേറെ മുറികളിലേയ്ക്ക് മാറ്റി.. വർഷങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന ഇവരിൽ ഇങ്ങനെ ഒരു സംഭവം നടന്നത് മൃഗശാല അധികൃതരെ വിഷമത്തിലാക്കിയിട്ടുണ്ട്. ഇതിനെതുടര്ന്നു giants  savana  എന്ന ഈ വിഭാഗം അടക്കുകയും ചെയ്തു.  

ജപ്പാനിൽ ഒരു പുതിയ ദ്വീപ്‌...



സമുദ്രത്തിനടിയിലെ അഗ്നിപർവത സ്ഫോടനം മൂലം ടോകിയോയ്ക്ക് 1000 കി മി അകലെയാണ് 200 മീറ്റർ ചുറ്റളവും സമുദ്ര നിരപ്പിൽ നിന്നും 20 മീറ്റർ ഉയരവും ഉള്ള ഈ ദ്വീപ്‌ പ്രത്യക്ഷപ്പെട്ടത്. ഇത് തികച്ചും സാധാരണമായ ഒരു പ്രതിഭാസം ആണെന്നാണ് ജപ്പനിലെ ഉദ്യോഗസ്തർ ഇതിനോട് പ്രതികരിച്ചത്. മുൻപ് ഈ പ്രതിഭാസം ഉണ്ടായത് 1974 ൽ ആയിരുന്നു.








Wednesday, November 13, 2013

അംബാസിഡർ ഫിയറ്റ് ആണോ മൊറിസ് ആണോ ?

നമ്മൾക്ക് വളരെ സുപരിചിതമാണ് ഫിയറ്റ്. പക്ഷെ ഫിയറ്റിന്റെ 1400 എന്ന മോഡലിനെക്കുറിച്ചു അറിയുന്നവർ വളരെ വിരളവും. 1950 ലാണ് ഫിയറ്റ് ആദ്യമായി ചേസിസ് ഇല്ലാത്ത ഒരു കാർ നിർമ്മിച്ചത്‌. അതായിരുന്നു 1400. 1950 മുതൽ 1958 വരെയേ ഫിഅറ്റ് 1400 നിര്മിച്ചുള്ളൂ.

ഇതേ സമയം തന്നെ സ്പൈനിലെ SEAT 1953 ൽ നിർമാണം തുടങ്ങി 1964 വരെ. 1964 ൽ നിർമാണം അവസാനിപ്പിച്ചപ്പോഴെയ്ക്കും 98,000 കാറുകൾ വിലക്കാൻ SEAT നു സാധിച്ചു.

SEAT എന്ന കാർ കമ്പനിയെപ്പറ്റി കേട്ടിട്ടുള്ള മലയാളികൾ നമ്മുടെ ഇടയിൽ വളരെ കുറവായിരിക്കും. 1950 മെയ്‌ 9 നാണ് ഈ കമ്പനി സ്പെയിനിൽ  നിലവിൽ വന്നത്.

ഇവൻ ഇപ്പോൾ വോക്സ് വഗണിൻറെ ഉടമസ്ഥത്തിൽ ഉള്ള ഒരു സ്ഥാപനമാണ്‌.  ആലോചിക്കുണ്ടാവും ഇപ്പോൾ ഇങ്ങനെ ഒരു വിഷയം ഞാൻ പറയുന്നതെന്തുകൊണ്ടാണ് എന്ന്. എന്നാൽ കാര്യം ഇങ്ങനെ, SEAT തങ്ങളുടെ ആദ്യമോഡലായ 1400 ൻറെ 60 ആം വാർഷികം ആഘോഷിക്കുകയാണ്.  1953 നവംബർ 13 നായിരുന്നു ആദ്യമോഡൽ പുറത്തിറങ്ങിയത്.  

ഈ വാഹനം നിരത്തിലിറങ്ങി പിന്നെയും 6 വർഷം കഴിഞ്ഞാണ് നമ്മുടെ അംബാസിഡറിൻറെ പൂർവികനായ oxford II  ഇറങ്ങിയത്‌.















വാക്വം ക്ലീനർ ഉപയോഗിച്ച് 3000 യുറോ അടിച്ചുമാറ്റി



ഇറ്റലിയിലെ സല കൊൻസിലിന എന്ന സ്ഥലത്തെ ഒരു പെട്രോൾ സ്റ്റെഷനിൽ നിന്നും മൂവായിരം യുറോ മോഷണം പോയി. രസകരമായ വസ്തുത എന്തെന്നാൽ ഈ പൈസ മുഴുവനും ക്യാഷ് കൌണ്ടറിനു സമീപം ഒരു ദ്വാരമിട്ട്  ഒരു വാക്വം ക്ലീനെർ ഉപയോഗിച്ച് വലിച്ചെടുക്കുകയായിരുന്നു. അലാറം മുഴങ്ങിയെങ്കിലും കള്ളന്മാർ പോലിസ് വരുന്നതിനുമുന്പേ രക്ഷപെട്ടിരുന്നു.

 ഈ പെട്രോൾ സ്റ്റെഷൻ സ്വയം നിയന്ത്രിതമായ ഒന്നായിരുന്നു. അതായതു യാത്രക്കാർ തന്നെ പൈസ അടച്ചു പെട്രോൾ സ്വയം നിറയ്ക്കണം ഇവിടെ.

സ്ഥിരം കുറ്റവാളികളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത് എന്ന് പോലിസ് അറിയിച്ചു.

അമേരിക്കയുടെ പുതിയ വിമാന വാഹിനി

അമേരിക്കയുടെ പുതിയ വിമാന വാഹിനി പടക്കപ്പൽ ജെറാൾഡു ഫോർഡ്. അമേരിക്കയുടെ 38ആമത്തെ തലവൻറെ ഓർമയ്ക്കായാണ് ഈ കപ്പലിന് പേരിട്ടത്.









മെലിയാനായി പട്ടിണി കിടക്കുന്നവർക്കായി...

മെലിയണം, തടികുറയ്ക്കണം, സൈസ് സീറോ ആക്കണം, സ്കിന്നി ആവണം എന്നൊക്കെപ്പറഞ്ഞു ഒരു ബർഗറോ ഒരു ഗ്ലാസ്‌ ജ്യൂസോ ഒക്കെ കഴിച്ചു മെലിഞ്ഞുകൊണ്ടിരിക്കുന്ന സുന്ദരികളോട് ഒരു വാക്ക്. ദൈവം നിങ്ങള്ക്ക് തന്നിരിക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ ശരീരം എന്താണോ അതിനെ സ്നേഹിക്കുക. അത് നന്നായി വ്യായാമം ചെയ്തും, അനാവശ്യ ഭക്ഷണ ക്രമങ്ങളും ഒഴിവാക്കി ചിട്ടയായി ജീവിക്കുക.

ഇന്റർനെറ്റിൽ വാർത്തകൾ വായിക്കുന്ന കൂട്ടത്തിൽ കണ്ട ഒരു ചിത്രം. anorexia എന്ന അസുഖം ആണ് ഇവർ ഇങ്ങനെ ആവാൻ കാരണം. anorexia എന്നാൽ vikipedia പറയുന്നത് " the symptom of poor appetite whatever the cause " നിങ്ങൾ പട്ടിണി കിടക്കുമ്പോൾ ഇതുകൂടി ആലോചിക്കുക...

മെലിയാനായി പട്ടിണി കിടക്കുന്നവർക്കായി...























this news was published on Dec 2012. I'm not sure she is alive or not now. You can read the full story here: http://www.mirror.co.uk/news/world-news/valeria-levitin-worlds-thinnest-woman-1497425

Follow by Email